ഫറോക്ക്: ഇടതുമുന്നണി സ്ഥാനാർഥി എ. പ്രദീപ് കുമാറിൻെറ വിജയമുറപ്പിക്കാൻ രംഗത്തിറങ്ങാൻ ബേപ്പൂർ മണ്ഡലത്തിലെ സാംസ ്കാരിക പ്രവർത്തകരുടെ കൺവെൻഷൻ തീരുമാനിച്ചു. പ്രവർത്തനങ്ങൾക്കായി സാംസ്കാരിക സമിതി രൂപവത്കരിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജോ. സെക്രട്ടറി കെ. ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ല വൈസ് പ്രസിഡൻറ് എം.എ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. സതീഷ് ബാബു കൊല്ലമ്പലത്ത്, വിജയകുമാർ പൂതേരി, കൃഷ്ണകുമാർ, ടി. ബാലകൃഷ്ണൻ നായർ, വാളക്കട കാർത്തികേയൻ, കെ. പ്രസീദ എന്നിവർ സംസാരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ഫറോക്ക് മേഖല സെക്രട്ടറി പി.പി. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. അനീഷ് മലയംകണ്ടി, ജയശങ്കർ മലയംകണ്ടി എന്നിവർ ഏകാങ്കനാടകങ്ങൾ അവതരിപ്പിച്ചു. ചെയർമാനായി എം.എ. ബഷീർ, കൺവീനറായി പി.പി. രാമചന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.