മാവൂർ: എൽ.ഡി.എഫ് മാവൂർ പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.െഎ.ടി.യു ദേശീയ കൗൺസിൽ അംഗം എം. ധർമജൻ ഉദ്ഘാട നം ചെയ്തു. കോഴിക്കോട് പാർലമൻെറ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി എ. പ്രദീപ്കുമാറിൻെറ വിജയത്തിനായി ഏപ്രിൽ ഏഴിന് മാവൂരിൽ തെരെഞ്ഞടുപ്പ് റാലി നടത്താൻ തീരുമാനിച്ചു. കെ.പി. ചന്ദ്രൻ, പി.ടി. മുഹമ്മദ്, ശങ്കരനാരായണൻ, എൻ. മനോജ്, കെ. ഉണ്ണികൃഷ്ണൻ, എം.പി. അശോകൻ എന്നിവരടങ്ങുന്ന 501 അംഗ കമ്മിറ്റിക്ക് രൂപം നൽകി. കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. കെ.പി. ചന്ദ്രൻ, പി.ടി. മുഹമ്മദ്, എൻ. ബാലചന്ദ്രൻ, എൻ. മനോജ്, കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.