കടലുണ്ടി: അവധിക്കാലം തുടങ്ങിയെങ്കിലും കടലുണ്ടി ശ്രീദേവി എ.യു.പി സ്കൂളിലെ കൂട്ടുകാർ തുടർന്നും സ്കൂളിലെത്തും തളർന്ന പക്ഷികൾക്ക് ദാഹജലം നൽകാൻ. ഹിന്ദി ക്ലബായ അയ്നയാണ് വേറിട്ടൊരു പദ്ധതി തുടങ്ങിയത്. മഴ പെയ്ത് ജലാശയങ്ങൾ നിറയും വരെ കൂട്ടുകാർ സ്കൂളിൻെറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച നീർക്കുടങ്ങൾ നിറക്കും. പരിപാടിയുടെ ഉദ്ഘാടനം ഫറോക്ക് പ്രസ് ക്ലബ് പ്രസിഡൻറ് ശിഹാബ് പള്ളിക്കാവിൽ നിർവഹിച്ചു. പ്രധാനാധ്യാപിക സീതാദേവി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ കെ. വിനീഷ്, അയ്ന ക്ലബ് കൺവീനർ സജിത്ത് കുന്നത്ത്, എസ്.എം.സി കൺവീനർ മുസ്തഫ, ലുബ്ന, അനഘ, മേഘ, അനന്യ, തീർഥ, ഋതിക, അഭിജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.