ബാവുപ്പാറയിലെ കരിങ്കൽ ഖനനത്തിനെതിരെ നാട്ടുകാർ

തിരുവള്ളൂർ: പരിസരവാസികളുടെ സ്വൈരജീവിതത്തിന് ഭീഷണി ഉയർത്തുന്ന . ആയഞ്ചേരി പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ക്വാറി ക്കെതിരെയാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്. ക്വാറി ആയഞ്ചേരി പഞ്ചായത്തിലാണെങ്കിലും ഖനനംമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത് തിരുവള്ളൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ വീട്ടുകാരാണ്. പത്തോളം വീട്ടുകാരുടെ സ്വൈരജീവിതത്തിനാണ് ക്വാറി ഭീഷണി ഉയർത്തുന്നത്. വർഷങ്ങളായി ക്വാറിക്കെതിരെ പരാതി ഉയരുമ്പോൾ രണ്ടോ മൂന്നോ മാസം പ്രവർത്തനം നിർത്തുകയാണ് പതിവ്. പിന്നീട് വീണ്ടും ക്വാറിയിൽ ഖനനം തുടരും. വീടുകളിലേക്ക് കരിങ്കൽ ചീളുകൾ തെറിക്കുന്നതും പൊടിശല്യവുമാണ് നാട്ടുകാർക്ക് ബുദ്ധിമുട്ടാവുന്നത്. ക്വാറിയിൽ കല്ല് തീരുമ്പോൾ അടുത്ത സ്ഥലത്ത് ഖനനം നടത്തുകയാണ്. ഇതിനായി സമീപത്തെ സ്ഥലം പൊന്നുംവിലക്ക് വാങ്ങിക്കൂട്ടുന്നതായി നാട്ടുകാർ പറയുന്നു. ഇതോടെ ക്വാറിയുടെ പ്രവർത്തനം നിലക്കാത്ത അവസ്ഥ വന്നുചേരുന്നു. ക്വാറിയുടെ ലൈസൻസ് കാലാവധി അവസാനിച്ചെന്നും ഇനി പ്രവർത്തനം അനുവദിക്കില്ലെന്നുമാണ് ആക്ഷൻ കമ്മിറ്റി പറയുന്നത്. ഇതുസംബന്ധിച്ച് ആക്ഷൻ കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വില്ലേജ് ഓഫിസർ, തഹസിൽദാർ, ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.