വെള്ളം കിട്ടിയില്ല കുറ്റ്യാടി ഇറിഗേഷൻ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം

തിരുവള്ളൂർ: ഡിസ്ട്രിബ്യൂഷൻ കനാലിൽ വെള്ളം എത്താത്തതിൽ പ്രതിഷേധിച്ച് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും മ െംബർമാരും കുറ്റ്യാടി ഇറിഗേഷൻെറ പുതുപ്പണം ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഗ്രാമപഞ്ചായത്ത് ഡിസംബറിൽ തന്നെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി കനാൽ വൃത്തിയാക്കിയിരുന്നു. എന്നാൽ, കനാൽ തുറന്നിരുന്ന സമയങ്ങളിലൊക്കെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തിരുവള്ളൂർ ഭാഗത്തേക്ക് വെള്ളം തുറന്നുവിടാറില്ല. പലതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുചേർത്തും മറ്റും ഈ വിഷയം ചർച്ച ചെയ്തിരുന്നു. എന്നാൽ, അധികൃതർ ഗൗരവത്തോടെ വെള്ളമെത്തിക്കുന്ന കാര്യത്തിൽ ഇടപെടാതെവന്നതോടെയാണ് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. തുടർന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഗിരീഷ് കുമാർ ഓഫിസിലെത്തി ജനപ്രതിനിധികളുമായി ചർച്ച നടത്തി. രൂക്ഷവരൾച്ചയെ സംബന്ധിച്ചുള്ള പ്രയാസങ്ങൾ ജനപ്രതിനിധികൾ ഉന്നയിച്ചു. കനാൽ ഇന്നുതന്നെ തുറക്കാമെന്നും കനാലിൽ എല്ലായിടത്തും വെള്ളം എത്തിക്കാമെന്നും അസി. എക്സി. എൻജിനീയർ ഉറപ്പുനൽകി. തുടർന്ന് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ, വൈസ് പ്രസിഡൻറ് ടി.വി. സഫീറ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ടി.കെ. ബാലൻ, പി.കെ. ലിസിത, മെംബർമാരായ കുണ്ടാറ്റിൽ മൊയ്തു, പി.എം. ബാലൻ, ആർ.കെ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.