പയ്യോളി: ഇരിങ്ങൽ സർഗാലയയിൽ പാറക്കുളം മണ്ണിട്ട് നികത്തുന്നത് കൊയിലാണ്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരെത്തി തടഞ്ഞു. കഴിഞ്ഞ ദിവസമാണ് സർഗാലയ ക്രാഫ്റ്റ് വില്ലേജിനുള്ളിലെ പാറക്കുളം മണ്ണിട്ട് നികത്താൻ തുടങ്ങിയത്. സംഭവം വിവാദമായതോടെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും തണ്ണീർതടം നികത്തുന്നതിനെതിരെ രംഗത്തെത്തി. തുടർന്ന് റവന്യൂ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. തഹസിൽദാർ ബി. അനിയുടെ നിർദേശത്തെ തുടർന്ന് ഇരിങ്ങൽ വില്ലേജ് ഓഫിസർ എ.വി. ചന്ദ്രൻെറ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സർഗാലയയിലെത്തി സ്റ്റോപ്പ് മെമ്മോ നൽകി. അതേസമയം മണ്ണിട്ട് നികത്തിയത് തണ്ണീർതടമല്ലെന്നും ഇരിങ്ങൽ പാറ പൊട്ടിച്ചെടുത്ത സ്ഥലത്ത് രൂപം കൊണ്ട വെള്ളക്കെട്ടാണെന്നും സർഗാലയ അധികൃതർ വിശദീകരിച്ചു. പ്രസ്തുത സ്ഥലം കൃഷിയോഗ്യമാക്കാനാണ് മണ്ണിട്ടത്. കൃഷിയിറക്കാത്ത സമയത്ത് സർഗാലയയിൽ എത്തുന്ന സന്ദർശകരുടെ വാഹനങ്ങൾക്ക് ഈ സ്ഥലത്ത് പാർക്ക് ചെയ്യാനും സൗകര്യമുണ്ടാക്കാമെന്നും കരുതിയതായി സർഗാലയ അധികാരികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.