ആർ.എസ്. ഉണ്ണി സ്മരണാഞ്ജലി സദസ്സ്

ചേളന്നൂർ: സാമൂഹിക രാഷ്ട്രീയ പ്രവർത്തകനും ക്ഷേത്ര പുനരുദ്ധാരകനുമായിരുന്ന ആർ.എസ്. ഉണ്ണി സ്മരണഞ്ജലി ദിനസദസ്സ് നടത്തി. എസ്.സി മോർച്ച ജില്ല സെക്രട്ടറി രമേശൻ പൈക്കാളി ദീപം തെളിയിച്ചു. കെ.പി. രത്നാകരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി. സത്യൻ അനുസ്മരണപ്രഭാഷണം നടത്തി. എം.കെ. സുധാകരൻ, സോമൻ കക്കാട്ട്, കരിങ്ങാലി വിജയൻ തുടങ്ങിയവർ സംസാരിച്ചു. ഉണ്ണിയുടെ സ്മരണാർഥം സേവന പ്രവർത്തനങ്ങൾക്കും യോഗം രൂപം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.