അധ്യാപക സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു

എടച്ചേരി: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ നാദാപുരം സബ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപക സംഗമവും അധ്യയന വർഷം സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പിരിയുന്ന പ്രധാനാധ്യാപകൻ പി.കെ. കുഞ്ഞമ്മദ്, കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഒ.കെ. കുഞ്ഞബ്ദുല്ല എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. നാദാപുരം മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ബഷീർ എടച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. മൂസ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് ടി.പി. ഗഫൂർ, എൻ.കെ. മൂസ, അബ്ദുല്ല വയലോളി, മണ്ടോടി ബഷീർ, ടി.കെ. അബ്ദുൽ കരീം, ടി.കെ. ഖാലിദ്, ആവോലം രാധാകൃഷ്ണൻ, നൗഫൽ കിഴക്കയിൽ, യൂനുസ് മുളിവയൽ, വി.കെ. കുഞ്ഞമ്മദ്, ഇ. സിദ്ദീഖ്, ഖാദർ, എസ്. സുരയ്യ, കെ.കെ. മുഹമ്മദലി, ഒ. മുനീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.