എം.കെ. രാഘവൻ എം.പി പര്യടനം നടത്തി

നന്മണ്ട: കോഴിക്കോട് പാർലെമൻറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവൻ എം.പിക്ക് നന്മണ്ട 12, ചീക്കിലോട് മാപ്പിള സ്ക ൂൾ, മുന്നൂർക്കയിൽ പ്രദേശങ്ങളിൽ യു.ഡി.എഫ് പ്രവർത്തകർ വരവേൽപ് നൽകി. വികസനത്തുടർച്ചക്ക് തൻെറ വിജയം ഉറപ്പിക്കണമെന്നും കേന്ദ്രത്തിൽ മതേതര സർക്കാറിന് നേതൃത്വം നൽകാൻ നാഷനൽ കോൺഗ്രസിേന കഴിയൂവെന്നും വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രചാരണത്തിൽ അദ്ദേഹം പറഞ്ഞു. നന്മണ്ട 12ൽ കെ. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.കെ. രാജേന്ദ്രൻ, നന്മണ്ട മണ്ഡലം പ്രസിഡൻറ് എ. ശ്രീധരൻ, വിശ്വൻ നന്മണ്ട, പ്രവീൺ ശിവപുരി, മഹേഷ് കൂളിപ്പൊയിൽ, ഇ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ചീക്കിലോട് മാപ്പിള സ്കൂൾ പരിസരത്ത് ചേർന്ന യോഗത്തിൽ മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു. ടി.എം. മിനി, ഷാഹിർ കൂട്ടമ്പൂർ, പി.എ. ജലീൽ, വി.ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുന്നൂർക്കയിൽ സി.കെ. ഇസ്മാഈൽ അധ്യക്ഷത വഹിച്ചു. വി. ബാലൻ, മണാട്ട് വിജയൻ, ഷാഹിർ കുട്ടമ്പൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.