പറവകൾക്ക്​ കുടിനീരൊരുക്കി വിദ്യാർഥികൾ

മുക്കം: വേനലിൽ ദാഹിച്ചുവലയുന്ന പറവകൾക്ക് കുടിനീർ ഒരുക്കി ചേന്ദമംഗലൂർ ഹൈസ്കൂൾ വിദ്യാർഥികൾ. സ്കൂൾ പരിസ്ഥിതി ക ്ലബിൻെറ ആഭിമുഖ്യത്തിൽ പറവകൾക്കായി കലങ്ങളിൽ വെള്ളം നിറച്ച് മരങ്ങളിൽ കെട്ടിത്തൂക്കുകയായിരുന്നു. സ്കൂൾ പരിസരത്തെ മരങ്ങളിൽ കെട്ടിത്തൂക്കിയ കലങ്ങളിൽ ഇടക്ക് വെള്ളം നിറക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ യു.പി. മുഹമ്മദലി ഉദ്‌ഘാടനം നിർവഹിച്ചു. ക്ലബ്‌ കൺവീനർ ഷിജാദ്, അധ്യാപകരായ പുതുക്കുടി അബൂബക്കർ, ബന്ന ചേന്ദമംഗലൂർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.