വെള്ളിമാട്കുന്ന്: ശിശുക്ഷേമത്തിനായി ശിശുസേനയൊരുക്കി കോഴിക്കോട് ഗവൺമൻെറ് ലോ കോളജ്. കോളജിലെ നിയമ സഹായ ക്ലിനിക്കായ ക്ലിജോയുടെ നേതൃത്വത്തിലാണ് ശിശുസേനക്ക് രൂപം നൽകുന്നത്. ശിശുക്ഷേമവും അവർക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും തടയുകയുമാണ് ശിശുസേനയുടെ ലക്ഷ്യം. വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പരിപാടിയുടെ ഉദ്ഘാടനവും ലോഗോപ്രകാശനവും നിർവഹിച്ചു. യൂനിസെഫ്, കോഴിക്കോട് മെഡിക്കൽ കോളജ്, വനിത ശിശുക്ഷേമ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, ഡി.എൽ.എസ്.എ, കേരള പൊലീസ്, ഇംഹാൻസ് കോഴിക്കോട്, ചൈൽഡ് ലൈൻ എന്നിവരുമായി സഹകരിച്ചാണ് ശിശുസേന നിർമിക്കുന്നത്. കോളജ് പ്രിൻസിപ്പൽ ഡോ. സി. തിലകാനന്ദൻ അധ്യക്ഷത വഹിച്ചു. ക്ലിജോ കോഒാഡിനേറ്ററും അസിസ്റ്റൻറ് പ്രഫസറുമായ അഞ്ജലി പി. നായർ, കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജി.ആർ. രാജേന്ദ്രൻ, കോഴിക്കോട് ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണ കുമാർ, ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി സക്കറിയ ജോർജ്, പ്രഫ. കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. ക്ലിജോ സ്റ്റുഡൻറ് കോഒാഡിനേറ്റർ ആദിത് കിരൺ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.