ബേപ്പൂർ തുറമുഖത്തിന് രണ്ടു പുതിയ ക്രെയിൻ

ബേപ്പൂർ: തുറമുഖത്ത് ചരക്കുനീക്കം ദ്രുതഗതിയിലായതോടെ തുറമുഖ വകുപ്പ് രണ്ടു ക്രെയിനുകൾകൂടി സജ്ജമാക്കി. ഹരിയാനയിലെ ഫരീദാബാദിൽനിന്ന് മുപ്പതര ലക്ഷം രൂപക്കാണ് തുറമുഖ വകുപ്പ് ക്രെയിൻ വാങ്ങിയത്. രണ്ടു ക്രെയിനുകളും ട്രെയ്ലർ ലോറി വഴി റോഡുമാർഗമാണ് തുറമുഖത്ത് എത്തിച്ചത്. പിക് ആൻഡ് കാരി ഇനത്തിൽപെട്ട ക്രെയിനിന് 14 ടണ്ണോളം ഭാരം വഹിക്കാൻ കഴിയും. പ്രധാനമായും ഉരുവിലേക്ക് ചരക്ക് നീക്കാനാണ് തുറമുഖ വകുപ്പ് ക്രെയിൻ സജ്ജമാക്കിയത്. െക്രയിനുകളുടെ അപര്യാപ്തത തുറമുഖത്തെ ചരക്കുനീക്കത്തെ ബാധിച്ചിരുന്നു. വാർഫിൽ നിലവിലുള്ള ക്രെയിനുകൾ പലതും പ്രവർത്തനക്ഷമമല്ല. സ്വകാര്യ െക്രയിനുകളിലാണ് ഉരുവിലേക്ക് ചരക്കുകൾ ഇറക്കുന്നതും കയറ്റുന്നതും. തുറമുഖ വകുപ്പിന് കയറ്റിറക്കുമതിക്കാരിൽനിന്ന് വാടക ഇനത്തിൽ ലഭിക്കേണ്ട വരുമാനം ഇതുകാരണം നഷ്ടപ്പെടുകയായിരുന്നു. കണ്ടെയ്നർ ഷിപ്പുകളിൽനിന്ന് ചരക്കുനീക്കം നടത്തുന്നതിന് പതിനേഴര കോടിക്ക് സ്ഥാപിച്ച ജർമൻ നിർമിത െക്രയിൻ വാർഫിൽ മുമ്പേ പ്രവർത്തനസജ്ജമാണ്. സെലക്ഷൻ ട്രയൽ നാളെ ബേപ്പൂർ: യൂനിറ്റി എഫ്.സി ഫുട്ബാൾ സെലക്ഷൻ ട്രയൽ ഞായറാഴ്ച വൈകീട്ട് 4.30ന് ബേപ്പൂർ ബി.സി റോഡിലെ കോർപറേഷൻ മിനി സ്റ്റേഡിയത്തിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.