കക്കോടി: കാരപ്പറമ്പ്-ബാലുശ്ശേരി റോഡ് വീതികൂട്ടുന്നതിൻെറ ഭാഗമായി കക്കോടി ഭാഗത്ത് സർവേ നടത്തി. ആഴ്ചകൾക്കുമുമ് പ് ബാലുശ്ശേരിയിൽനിന്ന് ആരംഭിച്ച സർവേയും കല്ലിടലുമാണ് പുരോഗമിക്കുന്നത്. കല്ലിടൽ കാക്കൂർ ഭാഗം പിന്നിട്ടു. കാരപ്പറമ്പ് മുതൽ കക്കോടി പാലം വരെ 18 മീറ്ററിലും കക്കോടി പഞ്ചായത്ത് ഓഫിസ് മുതൽ ബാലുശ്ശേരി വരെ 12 മീറ്ററിലുമാണ് വീതികൂട്ടൽ. വീതികൂട്ടുന്നത് കൂടുതലും കെട്ടിടങ്ങളെയാണ് ബാധിക്കുക. കക്കോടി, മൂട്ടോളി, കക്കോടിമുക്ക്, അമ്പലത്തുകുളങ്ങര, ചേളന്നൂർ ഭാഗങ്ങളിൽ പല കെട്ടിടങ്ങളും പൊളിച്ചുനീക്കേണ്ടിവരും. കക്കോടി, മൂട്ടോളി, ചേളന്നൂർ ഭാഗത്തെ പല ഷോപ്പിങ് കോംപ്ലക്സുകളുടെയും പാർക്കിങ് ഏരിയ ഇല്ലാതാകും. നിലവിൽ ചില കെട്ടിട ഉടമകളുടെയും അധികൃതരുടെയും ഒത്തുകളിയുടെ ഭാഗമായി പാർക്കിങ് ഏരിയ പോലും കൈയേറി വ്യാപാര കേന്ദ്രങ്ങളും സാധന സൂക്ഷിപ്പു സ്ഥലങ്ങളുമാക്കിയിരിക്കുകയാണ്. ഇതുമൂലം ബാലുശ്ശേരി-കോഴിക്കോട് പാതയിലെ വീതി കുറഞ്ഞ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് ഏറിയിരിക്കുകയാണ്. റോഡിന് വീതികൂടുമെങ്കിലും പല കടകളും റോഡിന് ചേർന്നാകും നിലനിൽക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.