ഫറോക്ക്: ഫാറൂഖ് കോളജ് ഗ്രൗണ്ടിൻെറ പടിഞ്ഞാറു ഭാഗത്ത് ഉണങ്ങിയ പുല്ലിന് തീപിടിച്ചു. രാവിലെ 11 മണിക്കാണ് സംഭവം. ക ടുത്ത വേനലിൽ തീ പടർന്നുപിടിച്ചത് വലിയ ആശങ്കയുണ്ടാക്കി. മീഞ്ചന്ത ഫയർ യൂനിറ്റിലെ ഫയർമാന്മാരായ ഷിഹാബുദ്ദീൻ, സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫയർ യൂനിറ്റിൻെറ സമയോചിത ഇടപെടൽ തൊട്ടടുത്തുള്ള ട്രാൻസ്‌ഫോർമറിലേക്ക് തീ പടരാതെ കൂടുതൽ അപകടം ഒഴിവാക്കി. ഈ സമയം സമീപത്ത് ഫാറൂഖ് ഹൈസ്‌കൂളിൽ എട്ട്, ഒമ്പത് ക്ലാസുകളിലെ വർഷാവസാന പരീക്ഷ നടക്കുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.