നന്മണ്ട: പൊയിൽതാഴത്ത് നടക്കുന്ന ദുരൂഹമരണങ്ങൾ ചുരുളഴിയാതെ കിടക്കുമ്പോൾ ആശങ്കയിലാവുന്നത് മരിച്ചവരുടെ ഉറ്റബന്ധുക്കൾ. 15 വർഷം മുമ്പ് നെച്ചൂളി ലോഹിതാക്ഷൻ കിണറ്റിൽ വീണ് മരിച്ച സംഭവം പ്രദേശത്ത് ആശങ്ക ഉയർത്തിയിരുന്നു. ലോഹിതാക്ഷന് അപകടമരണം സംഭവിക്കിെല്ലന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും മരണത്തിലെ ദുരൂഹത വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ജനുവരിയിൽ മുങ്ങിച്ചാകാൻ പോലും വെള്ളമില്ലാത്ത പുതുക്കുളത്തിൽ നീന്തൽ അറിയുന്ന താഴയിൽ മോഹനൻ നായർ മരിച്ചതിലും നാട്ടുകാർ ദുരൂഹത ആരോപിക്കുകയും ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു. മോഹനൻ നായരുടെ ശരീരത്തിൽ കണ്ട മുറിവുകളാണ് നാട്ടുകാരിൽ സംശയം ഉയർത്തിയത്. അവസാനം ചൊവ്വാഴ്ച രാത്രി നാടിനെ പിടിച്ചുകുലുക്കിയ ഭവന കൈയേറ്റവും സ്ത്രീകളെ മർദിച്ചവശരാക്കിയതും യുവാവിനെ മൃതപ്രായനാക്കിയതും നാട്ടുകാരെ ആശങ്കയിലാഴ്ത്തി. ഒരു വട്ടമേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കാൻ കഴിയുമായിരുന്ന പ്രശ്നമാണ് യുവാവിൻെറ തൂങ്ങിമരണത്തിൽ കലാശിച്ചത്. കാലിന് പരിക്കേറ്റ യുവാവ് എങ്ങനെ മരത്തിൽ കയറിയെന്ന് നാട്ടുകാർ ചോദിക്കുന്നു. രാജേഷിൻെറ മരണത്തിൽ സംശയമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.