വ്യാജരേഖ : പ്രതികളെ തിരഞ്ഞ് പൊലീസ്

* ഒരാളുടെ പേരിൽ മാത്രമാണ് കേസ് കക്കോടി: ചിട്ടിപ്പണം ലഭിക്കാനുള്ള ജ്യാമത്തുകക്ക് വില്ലേജ്‌ ഓഫിസിൻെറയും രജിസ്ട ്രാർ ഓഫിസിൻെറയും വ്യാജ മുദ്രകൾ, ഓഫീസ് രേഖകൾ എന്നിവ നിർമിച്ച കേസിൽ പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. കോഴിക്കോട് മാവൂർ റോഡ് ബ്രാഞ്ച് കെ.എസ്.എഫ്.ഇയിൽനിന്ന് 12 ലക്ഷത്തിൻെറ ചിട്ടിപ്പണം ലഭിക്കാൻ വ്യാജ രേഖയുണ്ടാക്കിയ കേസിൽ അത്തോളി കാരങ്കോട്ട് ജി. ദിനേശനെയാണ് പൊലീസ് അന്വേഷിക്കുന്നത്. കെ.എസ്.എഫ്.ഇ മാനേജരുടെ പരാതിയിൽ വ്യാഴാഴ്ച പൊലീസ് കേസെടുത്തിരുന്നു. വ്യാജരേഖയുടെ വഴി കണ്ടെത്താൻ പൊലീസ് നടപടി ആരംഭിച്ചെങ്കിലും ആരെയും പിടികൂടാനായില്ല. അത്തോളിയിലെ ദിനേശനെ തേടി പൊലീസ് പോയെങ്കിലും ഇയാൾ സ്ഥലത്തിെല്ലന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. മക്കട കോട്ടുപ്പാടം കൂരംതൊടി പ്രേമയുടെ പേരിലുള്ള നാലു സൻെറുള്ള ഭൂമിക്ക് 20 സൻെറിൻെറ വ്യാജരേഖയാണ് നിർമിച്ചത്. ദിനേശനെ പിടികൂടി അന്വേഷണം നടത്തനാണ് പൊലീസിൻെറ തീരുമാനം. ഇയാളെ ചോദ്യം ചെയ്താലേ പിന്നിലെ കണ്ണികളെ കണ്ടെത്താൻ കഴിയൂ. ഒരാൾ മത്രമല്ല ഇതിന് പിന്നിലെന്നാണ്‌ പൊലീസ് സംശയിക്കുന്നത്. ഇവർക്ക് പിന്നിൽ വൻ വ്യാജരേഖ നിർമാണ സംഘംതന്നെ പ്രവർത്തിക്കുന്നതായും സംശയമുണ്ട്. നേരത്തെയും ഇത്തരം സംഘങ്ങൾ വ്യാജ സർക്കാർ രേഖകൾ തയാറാക്കി ഓഫിസുകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടൊയെന്നും പരിശോധിക്കേണ്ടതുണ്ട്. കക്കോടി വില്ലേജ് ഓഫിസ് കേന്ദ്രീകരിച്ച് പല രേഖകളും ഉടൻ തയാറാക്കി നൽക്കുന്ന ഇടനിലക്കാരും ഉള്ളതായി സംശയമുണ്ട്. കസബ എസ്.ഐ സ്മിതേഷാണ് കേസ് അന്വേഷിക്കുന്നത്. ദിനേശനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.