സെമിനാർ

കോഴിക്കോട്: മാധ്യമങ്ങളും വിചാരണ ചെയ്യപ്പെടണമെന്ന് കഥാകൃത്ത് പി.കെ. പാറക്കടവ്. ചക്കോരത്തുകുളം ഐക്യകേരള വായ നശാലയുടെ ആഭിമുഖ്യത്തിൽ 'മാധ്യമങ്ങളും ജനാധിപത്യ വീക്ഷണവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശത്രുഘ്നൻ, ഒ.വി. സുരേഷ്, കെ.ഇ. ദേവാനന്ദ് എന്നിവർ സാംസാരിച്ചു. യു.കെ. കുമാരൻ അധ്യക്ഷത വഹിച്ചു. ഡോ. പി. ശ്രീമാനുണ്ണി സ്വാഗതവും സി.എസ്. പീതാംബരൻ നന്ദിയും പറഞ്ഞു. ക്ലാസുകൾ നടത്തി കോഴിക്കോട്: ഗാന്ധിറോഡ് സന്മാർഗദർശിനി ലൈബ്രറിയുടെ സീനിയർ സിറ്റിസൺ ഫോറത്തിൻെറ ആഭിമുഖ്യത്തിൽ 'വയോജന സംരക്ഷണം' എന്ന വിഷയത്തെപ്പറ്റി എം. അഞ്ജു മോഹൻ (സോഷ്യൽ വെൽഫെയർ ഡിപ്പാർട്മൻെറ്) ക്ലാസ് നടത്തി. വി.പി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺ കൺവീനർ കെ. ജനാർദനൻ സ്വാഗതവും സെക്രട്ടറി കെ. സുരേന്ദ്രനാഥ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.