മാഗസിൻ പ്രകാശനം

ചേളന്നൂർ: ചേളന്നൂർ മുതുവാട് എ.എൽ.പി സ്കൂൾ വിദ്യാർഥികൾ തയാറാക്കിയ 'പറന്നുപറന്ന്' മാഗസിൻ സ്കൂളിൻെറ 85ാം വാർഷികാഘോ ഷത്തിൽ നാടക രചയിതാവും സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ് പ്രകാശനം ചെയ്തു. ഐഷ ഷസ എഡിറ്ററും എസ്. കൃഷ്ണേന്ദു സബ് എഡിറ്ററുമായ കുട്ടികളുടെ കമ്മിറ്റിയാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അധ്യാപകരായ എം. ജിനേഷ്, എം.പി. ബിനീഷ്, വി.ജി. വിഗേഷ്, ടി.എം. സൗദ, ഇ. ആശ എന്നിവർ മേൽനോട്ടം വഹിച്ചു. കലാപരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എം.പി. അബ്ദുൽ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗൗരി പുതിയോത്ത്, ഇരുവള്ളൂർ ജയചന്ദ്രൻ, എ. രാമചന്ദ്രൻ, ടി.പി. രാധാകൃഷ്ണൻ, പി.ടി.എ. പ്രസിഡൻറ് പി. സുമേഷ് കുമാർ, പി.പി. ബിജു, ടി.കെ. ഫൗസിയ, കെ. ഇന്ദിര തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക ടി.കെ. ഖദീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി.ആർ. ബിജീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.