വെള്ളിമാട്കുന്ന്: ജലജന്യരോഗങ്ങൾ ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ മാധ്യമം റിക്രിയേഷൻ ക്ലബ് യുറേക്കാ ഫോബ് സുമായി സഹകരിച്ച് സൗജന്യ ജല പരിശോധന ക്യാമ്പ് നടത്തി. മാധ്യമം കോർപറേറ്റ് ഒാഫിസിൽ പൊതുജനങ്ങൾക്കും ജീവനക്കാർക്കുമായാണ് പരിപാടി സംഘടിപ്പിച്ചത്. റിക്രിയേഷൻ ക്ലബ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് എൻ. രാജേഷ്, സെക്രട്ടറി എൻ. രാജീവ്, ക്ലബ് യൂനിറ്റ് പ്രസിഡൻറ് ടി.കെ. ലത്തീഫ്, മാധ്യമം അഡ്മിൻ മാനേജർ ആസഫലി, യുറേക്കാ േഫാബ്സ് ടെക്നിക്കൽ തലവൻ ജി. മഹേഷ്, ലാബ് അസിസ്റ്റൻറ് ഇജാസ്, മാർക്കറ്റിങ് തലവൻ കെ. ശരത്ത്, കോഴിക്കോട് ബ്രാഞ്ച് മാനേജർ രതീഷ്, സെക്രട്ടറി എ. ബിജുനാഥ്, പി. സാലിഹ്, റാഷിദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.