എ​െൻറ വീട് എ​െൻറ വേപ്പ് പദ്ധതി തുടങ്ങി

ചാലിയം: വീട്ടിലൊരു ഔഷധസസ്യം എന്ന മുദ്രാവാക്യവുമായി മുരുകല്ലിങ്ങൽ കടലുണ്ടി ശ്രീദേവി എ.യു.പി സ്കൂളിൽ ആരംഭിച്ച എ ​െൻറ വീട് എ​െൻറ വേപ്പ് പരിപാടി എഴുത്തുകാരൻ ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.പി. സുലൈമാൻ അധ്യക്ഷത വഹിച്ചു. പുല്ലൂരാംപാറയിൽ നടന്ന കായിക മത്സരത്തിൽ വിജയം വരിച്ച വിദ്യാർഥികളായ അമൽ, അജയ്, അനന്യ, രാധിക എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രധാനാധ്യാപിക എൻ. സീതാദേവി, അധ്യാപകരായ സജിത്ത് കുന്നത്ത്, കെ. ദേവദാസൻ, കെ. സതി, എൻ. സിദ്ധാർഥൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഹിന്ദി ക്ലബായ അയ്നയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.