ഗതാഗത നിയന്ത്രണം

കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ റെയിൽവേ സ്റ്റേഷ​െൻറ മുന്നിലായി മാർച്ച് ആറ് മുതൽ കേബ്ൾ, ഡ്രൈനേജ് പ്രവൃത്തി നടക്കുന്നതിനാൽ ലിങ്ക് റോഡി​െൻറ പടിഞ്ഞാറു ഭാഗത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശനം നിരോധിക്കും. പാളയം ഭാഗത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന വാഹനങ്ങൾ ആനിഹാൾ റോഡ് വഴിയോ കമ്മത്ത് ലൈൻ വഴിയോ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കണം. വലിയങ്ങാടിയിൽനിന്നും നാലാം പ്ലാറ്റ്ഫോമിൽനിന്നും പോകുന്ന വാഹനങ്ങൾ രണ്ടാംഗേറ്റ് വഴിയോ സി.എച്ച് ഫ്ലൈ ഒാവർ വഴിയോ പോകണം. നാടക സംവാദം കോഴിക്കോട്: ആധുനിക നാടക വേദിയിൽ നിന്ന് അമച്വർ കലാസംഘടനകൾ പിന്നാക്കംപോകുന്ന അവസ്ഥ ഗ്രാമീണ നാടകങ്ങളെ ഇല്ലാതാക്കുകയാണെന്ന് നാടക പ്രവർത്തകർ അഭിപ്രായപ്പെട്ടു. ദേശപോഷിണി പബ്ലിക് ലൈബ്രറി കലാസമിതി സംഘടിപ്പിച്ച നാടക സംവാദത്തിൽ പെങ്കടുത്തവരാണ് ഇക്കാര്യം പങ്കുവെച്ചത്. സംവാദത്തിൽ എം.ടി. സേതുമാധവൻ മോഡറേറ്ററായി. യതീന്ദ്രൻ കാവിൽ വിഷയാവതരണം നടത്തി. സി. ശശീധരൻ, എം.കെ. ഉണ്ണികൃഷ്ണൻ, ചന്ദ്രശേഖരൻ നെല്ലിക്കോട്, എ.പി. പുഷ്പരാജ്, കൊമ്മേരി സുകുമാരൻ, പി.കെ. പ്രകാശൻ, ടി. സുജീഷ് ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.