നാദാപുരം: കേരള സാംസ്‌കാരിക വകുപ്പും കേരള ഫോക്‌ലോര്‍ അക്കാദമിയും കടത്തനാട് പ്രേമന്‍ ഗുരുക്കളെ ആദരിച്ചു. തച്ചോ ളി ഒതേനനും മതിരൂര്‍ ഗുരുക്കളും ഏറ്റുമുട്ടിയ പൊന്ന്യം ഏഴരക്കണ്ടത്തില്‍ നടന്ന പൊന്ന്യത്തങ്കം പരിപാടിയില്‍ കേരള സാംസ്‌കാരിക വകുപ്പും ഫോക്ലോര്‍ അക്കാദമിയും സംയുക്തമായി നടത്തിയ ചടങ്ങിലാണ് കടത്തനാട് കളരിസംഘം നാദാപുരം ചാലപ്പുറത്തെ പ്രേമന്‍ ഗുരുക്കളെ ആദരിച്ചത്. യുവ ഗുരുക്കളായ പ്രേമന്‍ ഗുരുക്കള്‍ ഫോക്‌ലോര്‍ അക്കാദമിക്ക് വേണ്ടി കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ചടങ്ങില്‍ പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കള്‍ പ്രേമന്‍ ഗുരുക്കളെ ആദരിച്ചു. ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന്‍, പ്രോഗ്രാം ഓഫിസര്‍ പി.വി. ലവ്‌ലിന്‍, മുകുന്ദന്‍ കുറുപ്പ് ഗുരുക്കള്‍, മധു ഗുരുക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.