ബാലുശ്ശേരി: ഗണിത പഠനം കൂടുതൽ രസകരവും ലളിതവുമാക്കുക എന്ന ലക്ഷ്യത്തോടെ ബാലുശ്ശേരി എ.യു.പി.സ്കൂളിൽ ഗണിത പഠനോപകരണ നിർമാണ ശിൽപശാല സംഘടിപ്പിച്ചു. ബാലുശ്ശേരി ബി.ആർ.സിയുടെയും ഗ്രാമപഞ്ചായത്തിെൻറയും സഹകരണത്തോടെ നടത്തിയ പരിപാടിയിൽ രക്ഷിതാക്കൾ നിർമിച്ച പഠനോപകരണങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിൽനിന്നു ബാലുശ്ശേരി എ.ഇ.ഒ രഘുനാഥ് ഏറ്റുവാങ്ങി. ശിൽപശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. പരീദ് അധ്യക്ഷത വഹിച്ചു. ബി.ആർ.സി പരിശീലക ഷീബ വാർഡ് അംഗം സുമ വെള്ളച്ചാലൻ കണ്ടി, പ്രധാനാധ്യാപിക കെ.വി. വിലാസിനി, പി.ടി.എ പ്രസിഡൻറ് ടി.പി. മനോജ് കുമാർ, ഭരതൻ പുത്തൂർവട്ടം എന്നിവർ സംസാരിച്ചു. അജിത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.