മുക്കം: തൊഴിലുറപ്പ് രംഗത്തെ ജോലിയെടുക്കുന്നവർ പുതിയ മേഖലകളിലേക്ക് നീങ്ങുന്നു. മുക്കം നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് പുല്ലുവെട്ടും വരമ്പുനിർമാണത്തിലും മാത്രം ഒതുങ്ങാതെ വിവിധനിർമാണ മേഖലകളിലേക്കും നീങ്ങിയത്. ഈ വർഷത്തെ പദ്ധതിയിലൂടെ കിണർ നിർമാണം, പി.എം.എ.വൈ പദ്ധതി വീട് നിർമാണത്തിന് സിമൻറ് കട്ടകൾ ഉണ്ടാക്കി നൽകൽ, കിണർ റീചാർജിങ് എന്നീ മേഖലകളിൽ പ്രവർത്തനം ആരംഭിച്ചത്. രണ്ടു കോടി രൂപയുടെ മതിപ്പ് െചലവ് പ്രതീക്ഷിക്കുന്ന പദ്ധതികളാണ് നഗരസഭനടപ്പാക്കുന്നത്. തോട്ടത്തിൻ കടവിലെ നിജീഷിന് കിണർ നിർമിച്ചുകൊണ്ടാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. മരാമത്ത് സമിതി ചെയർമാൻ സാലി സിബി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.