കുടിവെള്ളമെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കും -മന്ത്രി കെ. കൃഷ്ണൻകുട്ടി

പയ്യോളി: തുറയൂർ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇതിനാവശ്യമായ പദ്ധതി ചെലവിലേക്കായി 20 കോടി രൂപ ഉടൻ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. തുറയൂർ പഞ്ചായത്തിനുവേണ്ടി നടപ്പാക്കുന്ന സമഗ്ര ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള ജല അതോറിറ്റി ബോർഡ് അംഗം ടി.വി. ബാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെരീഫ മണലുംപുറത്ത്, എൻ.പി. പത്മനാഭൻ, പി. ബാലഗോപാലൻ, നസീർ പൊടിയാടി, സി.വി. ശ്രുതി, സിന്ധു വട്ടക്കണ്ടി, ഗിരിജ ആശാരികണ്ടി, സുനിൽ ഓടയിൽ, അഞ്ജു മാടത്തിൽ, സുരേന്ദ്രൻ, എം.പി. ഷിബു, വി.കെ. രജുന, ആർ. ബാലകൃഷ്ണൻ, ഇ.കെ. ബാലകൃഷ്ണൻ, മുനീർ കുളങ്ങര, വാഴയിൽ കുഞ്ഞിരാമൻ, കെ. ലോഹ്യ, നാഗത്ത് നാരായണൻ, കൊടക്കാട് ശ്രീനിവാസൻ, കുഞ്ഞമ്മദ്, പി.കെ. സന്തോഷ് കുമാർ, പി. ദിനേശൻ എന്നിവർ സംസാരിച്ചു. അസി. എൻജിനീയർ പി.സി. ബിന്ദു സ്വാഗതവും അസി. എൻജിനീയർ ഫാസിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.