കക്കോടി: ന്യൂവിങ്സ് കാലിക്കറ്റിെൻറ ആഭിമുഖ്യത്തിൽ വൺഡേ ഫ്ലഡ് ലിറ്റ് ഫൈവ്സ് ഫുട്ബാൾ ടൂർണമെൻറ് മുൻ ഇന്ത്യൻ താ രം ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്തു. 16 ടീമുകൾ പങ്കെടുത്തതിൽ വൈ.ഡി. സെഡിനെ പരാജയപ്പെടുത്തി സി.പി ഫ്രണ്ട്സ് കരുവിശ്ശേരി ജേതാക്കളായി. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി, വാർഡ് മെംബർമാരായ മേലാൽ മോഹനൻ, ടി.എം. ബിന്ദു, ശ്രീജില, കൂടാതെ ശ്രീധരൻ, വിജയൻ ചാനാരി, രാജൻ നായർ എടോളി എന്നിവർ സംസാരിച്ചു. അർജുൻ സ്വാഗതവും പ്രവീൺ നന്ദിയും പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നടത്തിയ ടൂർണമെൻറിൽ അമ്പതിനായിരം രൂപ ചികിത്സാ സഹായം കമ്മിറ്റി ചെയർപേഴ്സൻ ശ്രീജിലക്ക് ഐ.എം. വിജയൻ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.