പയ്യോളി: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന സഹോദരങ്ങൾക്ക് അധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ്മയിൽ വീടൊരുങ്ങുന്നു. ഹൈസ്കൂൾ കൂട്ടായ്മ ഒരുക്കുന്ന വീടിെൻറ തറക്കല്ലിടൽ കെ. ദാസൻ എം.എൽ.എ നിർവഹിച്ചു. അട്ടക്കുണ്ടിന് സമീപം നാട്ടുകാർ വാങ്ങിനൽകിയ ഏഴു സെൻറ് സ്ഥലത്താണ് അധ്യാപകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തറക്കല്ലിടൽ നടന്നത്. ആറുലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന വീടിെൻറ പൂർത്തീകരണം മേയ് അവസാനം നടക്കുമെന്ന് പ്രധാനാധ്യാപകൻ കെ.എം. ബിനോയ് കുമാർ പറഞ്ഞു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ വി.ടി. ഉഷ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.എം. ബിനോയ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമ ചെറുകുറ്റി, പയ്യോളി മുനിസിപ്പൽ കൗൺസിലർ ഷാജി പാറക്കണ്ടി, കെ.പി. രമേശൻ, ഇ.ബി. സൂരജ്, നാരായണൻ കാര്യാട്ട്, കെ.പി. കരുണാകരൻ, എം.വി. ബാബു, പി.ടി. രാഘവൻ, ചെരക്കോത്ത് അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് കെ.പി. ഗിരീഷ് കുമാർ സ്വാഗതവും നിർമാണ കമ്മിറ്റി ചെയർമാൻ ഇ.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.