വാണിമേൽ: വിലങ്ങാട് മലയങ്ങാട് മലയോരത്ത് കൃഷിയിടത്തിൽ വൻ തീപിടിത്തം. ഹെക്ടർ കണക്കിന് കൃഷിഭൂമി കത്തിനശിച്ചു. ചൊവ ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കൃഷിയിടങ്ങളിൽ തീ ആളിപ്പടര്‍ന്നത്. പുന്നത്താനം ഫിലിപ്പ്, പാലോളി മത്തായി, വാണിമേല്‍ സ്വദേശികളുടെതടക്കമുള്ളവരുടെ കൃഷിയിടത്തിലാണ് തീപിടിത്തമുണ്ടായത്. റബര്‍, കശുമാവ്, കവുങ്ങ്, കുരുമുളക്, തേക്കിന്‍ തൈ തുടങ്ങിയവയാണ് കത്തി നശിച്ചത്. വൈകീട്ട് മൂന്ന് മണിയോടെ കൃഷിയിടത്തില്‍ നിന്ന് തീ ആളിക്കത്തുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി തീ അണക്കാന്‍ ശ്രമിക്കുകയും ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയുമുണ്ടായി. ഫയർഫോഴ്സ് സ്ഥലത്തെത്തിയതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് തീ പൂർണമായും അണക്കുകയായിരുന്നു. പ്രദേശവാസികൾ പറമ്പിലെ പച്ചിലകള്‍ ഉപയോഗിച്ചാണ് തീ അടിച്ച് കെടുത്തിയത്. കൃഷിയിടത്തിൽ ആളിക്കത്തിയ തീ രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് കെടുത്തിയത്. ഫയർ സ്റ്റേഷൻ ഓഫിസര്‍ വാസത്ത്, ലീഡിങ് ഫയര്‍മാന്‍ ഡബ്ല്യു. സനല്‍, ജിജിത്ത് കൃഷ്ണകുമാര്‍, എ. പ്രിയേഷ്, ടി. ബാബു, അബിലജ്പത്ത്ലാല്‍, സി. സന്തോഷ്, ലിഗേഷ്, ഷാഗില്‍, പി.പി. ഷമീല്‍ എന്നിവരടങ്ങുന്ന ഫയര്‍ഫോഴ്‌സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാത്രി 7.20ഒാടെ പ്രദേശത്ത് വീണ്ടും തീപിടിത്തമുണ്ടായി. ഫയർഫോഴ്സ് സ്ഥലത്തെത്തി ജനവാസ മേഖലയിലേക്ക് തീ പടർന്നത് ഒഴിവാക്കിയെങ്കിലും മലയോര മേഖലയിലേക്ക് തീ പടർന്നുപിടിക്കുന്നുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.