വായന ജീവിത തപസ്യയാക്കി മാറ്റുക -പി.കെ. പാറക്കടവ്

ഈങ്ങാപ്പുഴ: കൈതപ്പൊയില്‍ ജി.എം.യു.പി സ്കൂള്‍ 70ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച പൂര്‍വവിദ്യാര്‍ഥി സംഗമവും സാംസ്കാരിക സദസ്സും പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്തു. വായന സംസ്കാരത്തിലേക്ക് കുട്ടികള്‍ തിരികെ വരണമെന്നും വായന ജീവിത തപസ്യയാക്കി മാറ്റണമെന്നും പി.കെ. പാറക്കടവ് പറഞ്ഞു. വി.കെ. കാദര്‍ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ബാപ്പു വാവാട് മുഖ്യപ്രഭാഷണം നടത്തി. മുന്‍ അധ്യാപകരെ പൂര്‍വ വിദ്യാർഥികള്‍ ആദരിച്ചു. എം.പി. അബ്ദുറഹിമാന്‍, കെ.സി. ശിഹാബ്, നൗഷാദ് പുല്‍പറമ്പില്‍, പി.കെ. അബ്ദുല്‍ കഹാര്‍, കെ.ടി. ബെന്നി, കെ.വി. പരീത്, ഇ.കെ. രാമചന്ദ്രന്‍, ഫിലോമിന ജോസഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.