എ.പി. ചന്ദ്രൻ; നഷ്​ടമായത് വഴികാട്ടിയായ ആസൂത്രണ വിദഗ്​ധൻ

കാരാട്: ജനകീയാസൂത്രണം ഉൾെപ്പടെ വികസന രംഗത്തെ കേരളീയ മാതൃകകളുടെ ആസൂത്രകരിലൊരാളായിരുന്നു വെള്ളിയാഴ്ച തിരുവനന ്തപുരം കടയ്ക്കലിൽ നിര്യാതനായ എ.പി. ചന്ദ്രൻ (76) എന്ന എ.പി.സി. മലപ്പുറം വാഴയൂർ സ്വദേശിയായിരുന്ന ഇദ്ദേഹം ശാസ്ത്രസാഹിത്യ പരിഷത്തി​െൻറ ഗ്രാമീണ ഗവേഷകൻ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. തിരുത്തിയാട്, കാരാട് ഗവ. സ്കൂളുകളിൽ പ്രധാനാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഗ്രാമശാസ്ത്ര സമിതികളിലൂടെ വികസന കാഴ്ചപ്പാടുകൾ ജനകീയമാക്കാനും ജനകീയാസൂത്രണം പോലുള്ള പദ്ധതികളുടെ പിന്നണി ആസൂത്രകരിലൊരാളാവാനും അദ്ദേഹത്തിന് കഴിഞ്ഞു. 1989ൽ പരിഷത്തി​െൻറ വികസന ജാഥയുടെ ഭാഗമായി നിർമിച്ച വാഴയൂർ വിഭവഭൂപടമാണ് പിന്നീട് സംസ്ഥാനതലത്തിൽ തന്നെ മാതൃകയായത്. പരിഷത്ത് അടുപ്പുകളുടെ രൂപവത്കരണത്തിലും വ്യാപനത്തിലും എ.പി.സിയുടെ പങ്ക് വലുതായിരുന്നു. ഇന്ദിര ഗാന്ധിയുടെ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയിൽപെടുത്തി വാഴയൂരിൽ വെളിച്ചമെത്തിച്ചത്, കാരാട്-മൂളപ്പുറം റോഡി​െൻറ നിർമാണം തുടങ്ങിയവയിൽ എ.പി.സിയുടെ പങ്ക് വലുതാണ്. അധ്യാപക ജീവിതത്തിനുശേഷം ഭാര്യയുടെ ചികിത്സാവശ്യാർഥമാണ് താമസം തിരുവനന്തപുരത്തേക്ക് മാറ്റിയത്. അനുശോചന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. എൻ. ഭാഗ്യനാഥ്, പി. ചന്ദ്രദാസൻ, പി. കുട്ടായി, എസ്. ഉണ്ണികൃഷ്ണൻ, പി.കെ. വിനോദ് കുമാർ, സി. ബാവ, ടി.പി. പ്രമീള, പി.പി. പത്മനാഭൻ, അറത്തിൽ സുബ്രഹ്മണ്യൻ, പി.പി. സുശീൽ കുമാർ, ഹമീദ് മാസ്റ്റർ, സന്തോഷ്, ശശിലത ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.