പരിസ്​ഥിതി സംരക്ഷണ യാത്ര ചെങ്ങോടുമലയിൽ സമാപിച്ചു

കൂട്ടാലിട: ഗാന്ധി-കസ്തൂർഭ 150ാം ജന്മദിനാഘോഷത്തി​െൻറ ഭാഗമായി കേരള സർവോദയ സംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചതുർ ദിന പരിസ്ഥിതി സംരക്ഷണ ബോധവത്കരണ യാത്ര ചെങ്ങോടുമല സമരപ്പന്തലിൽ സമാപിച്ചു. പെരുവയൽ പഞ്ചായത്തിലെ മുത്താച്ചി കുന്നിൽ നിന്നാരംഭിച്ച ജാഥ ജില്ലയിൽ പരിസ്ഥിതി ഭീഷണി നേരിടുന്ന സ്ഥലങ്ങളിലാണ് സന്ദർശനം നടത്തിയത്. ചെങ്ങോടുമല ഖനനവിരുദ്ധ ആക്ഷൻ കമ്മിറ്റി ജാഥക്ക് സ്വീകരണം നൽകി. ഗ്രാമപഞ്ചായത്തംഗം മേപ്പാടി ശ്രീനിവാസൻ ജാഥ ലീഡർ ടി.വി. രാജനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പ്രഫ. ടി.എം. രവീന്ദ്രൻ, പ്രഫ. ഒ.ജെ. ചിന്നമ്മ, രാജേഷ് അപ്പാട്ട്, സുനിൽ മരുതോങ്കര, ടി. ഗോപാലകൃഷ്ണൻ, വി.എ. രാജേഷ് എന്നിവർ സംസാരിച്ചു. മേപ്പാടി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.