താമരശ്ശേരി-വര്യട്ട്യാക്കിൽ റോഡ് നവീകരണം ഇഴയുന്നു; ഉപരോധസമരവുമായി റോഡ് സംരക്ഷണ സമിതി

കൊടുവള്ളി: താമരശ്ശേരി -വര്യട്ട്യാക്കിൽ റോഡി​െൻറ നവീകരണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നത് നാട്ടുകാർക്ക് ദുരിതമാവുന്നു. കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് റോഡിൽ പുതിയ കലുങ്ക് നിർമിച്ചും, ഓവുചാലും നടപ്പാതയും നിർമിച്ചും റോഡ് നവീകരിക്കുന്നത്. എന്നാൽ, റോഡി​െൻറ പ്രവൃത്തികൾ തുടക്കം കുറിക്കുകയും കലുങ്ക് നിർമാണവും റോഡ് വീതി കൂട്ടുന്നതിനായുള്ള പ്രവൃത്തികളുമാണ് നടക്കുന്നത്. താമരശ്ശേരിക്കും വര്യട്ട്യാക്കിലിനുമിടയിൽ ഒട്ടേറെ പ്രദേശത്ത് റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. കലുങ്കുകൾ നിർമിച്ച ഭാഗങ്ങളിൽ മണ്ണിട്ട് ഉയർത്താത്തതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് റോഡിലൂടെ കടന്നുപോകാനും കഴിയാത്ത അവസ്ഥയിലാണ്. പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ തുടർച്ചയായി ഗതാഗത സ്തംഭനവും റോഡിലെ പൊടിശല്യവും രൂക്ഷമായിരിക്കുകയാണ്. ഇത് പ്രദേശവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്. റോഡിനരികിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലേയും അംഗൻവാടികളിലേയും കുട്ടികൾക്കും ആരോഗ്യ പ്രശ്നങ്ങൾ പിടിപെട്ടിട്ടുണ്ട്. റോഡ് നിർമാണ പ്രവൃത്തികൾ എന്ന് പൂർത്തീകരിക്കാൻ കഴിയുമെന്ന് പറയാൻ ബന്ധപ്പെട്ടവർക്കും കഴിയുന്നില്ല. റോഡി​െൻറ ശോച്യാവസ്‌ഥക്കെതിരെ പ്രദേശവാസികൾ ടി.കെ.പി. അബൂബക്കർ ചെയർമാനായും, യു.വി. ഷാഹിദ് കൺവീനറായും, അലി മാനിപുരം ട്രഷററുമായി റോഡ് സംരക്ഷണ സമിതി രൂപവത്കരിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി ഈ മാസം മാസം 26ന് ചൊവ്വാഴ്ച റോഡ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10 മണി മുതൽ മാനിപുരത്ത് റോഡ് ഉപരോധിക്കാൻ സമിതി യോഗം തീരുമാനിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി.എം. ഗോപാലൻ, ശംസുദ്ദീൻ, പി. അബ്ദുൽ ഖാദർ, പി.പി. ഗഫൂർ, കെ. നവനീത് മോഹൻ, എ. അബ്ദുല്ല, പി. കുട്ട്യേമു, എൻ.കെ. അനിൽ കുമാർ, പി. അനീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.