മലയോര മഹോത്സവം: ചെസ് മത്സരവും സമൂഹ ചിത്രരചനയും

തിരുവമ്പാടി: ഈ മാസം 11 മുതൽ തൊണ്ടിമ്മൽ ജില്ല പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മലയോര മഹോത്സവത്തി​െൻറ പ്രചാര ണ പരിപാടികളുടെ ഭാഗമായി ചെസ് ടൂർണമ​െൻറും സമൂഹ ചിത്രരചനയും നടത്തും. ജെ.സി.ഐ മണാശ്ശേരിയാണ് ചെസ് മത്സരം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതിന് അഗസ്ത്യൻമുഴി താഴക്കോട് എ.യു.പി സ്‌കൂളിൽ മത്സരങ്ങൾ ആരംഭിക്കും. അണ്ടർ-10, അണ്ടർ-15, അണ്ടർ-20 എന്നീ വിഭാഗങ്ങളിലാണ് മത്സരം. ആവാസ് തിരുവമ്പാടിയാണ് സമൂഹ ചിത്രരചന സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നിന് മുക്കം എസ്.കെ പാർക്കിലാണ് ചിത്രരചന. അയൽപക്ക സൗഹൃദം പച്ചക്കറി കൃഷി കൂട്ടായ്മയായി തിരുവമ്പാടി: അയല്‍ക്കാര്‍ ഒന്നുചേര്‍ന്ന് വിളയിച്ചത് സൗഹൃദത്തി​െൻറ പച്ചക്കറികള്‍. കൂടരഞ്ഞി കരിങ്കുറ്റി മുണ്ടമലയിലാണ് ഏഴുപേരുടെ സൗഹൃദം വിജയകരമായ ജൈവ പച്ചക്കറി കൃഷിയായി വളർന്നത്. അയല്‍ക്കാര്‍ ഒന്നിച്ച് ഒരേക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറി ഒരുക്കുകയായിരുന്നു. രാസ കീടനാശിനികള്‍ പൂർണമായി ഒഴിവാക്കിയായിരുന്നു കൃഷി. ഈ കൂട്ടായ്മയില്‍ അംഗമായ തോട്ടത്തില്‍മ്യാലില്‍ അഗസ്റ്റി​െൻറ കൃഷിയിടത്തിലാണ് പച്ചക്കറി വിളയിച്ചത്. അദ്ദേഹത്തി​െൻറ ഭാര്യ ചിന്നമ്മയും അയല്‍ക്കാരും സുഹൃത്തുക്കളുമായ പുരുഷന്‍ വാഹാനിയിൽ, ചന്ദ്രന്‍ കിഴക്കേപുതിയിടത്തിൽ, വേലായുധന്‍ മണക്കാട്ട്പറമ്പിൽ, സുനില്‍ കോട്ടൂർ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് കൃഷിയൊരുക്കിയത്. പയർ, പാവല്‍, മുളക്, വെണ്ട, ചീര, വഴുതന, കാബേജ്, മത്തന്‍ തുടങ്ങിയ കൃഷികളാണ് ജൈവരീതിയില്‍ വിളയിച്ചെടുക്കുന്നത്. ഈ കൂട്ടായ്മയിലെ സുനില്‍ കോട്ടൂർ ഗള്‍ഫില്‍നിന്ന് അവധിക്ക് വന്നതി​െൻറ ഇടവേളയിലാണ് നല്ല പച്ചക്കറികള്‍ ഉണ്ടാക്കണമെന്നാഗ്രഹിച്ച് ഇവരോടൊപ്പം ചേരുന്നത്. അഗസ്റ്റിന്‍ ഒഴികെ ബാക്കിയുള്ളവര്‍ വീട്ടാവശ്യത്തിനു മാത്രമായി കൃഷിചെയ്ത പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുമാസം മുമ്പ് ആരംഭിച്ച കൃഷിയില്‍ ഇപ്പോള്‍ വിളവെടുത്ത് തുടങ്ങിയ പാവലും പയറും മികച്ച വിളവാണ് നല്‍കിയത്. അഗ്രോ സർവിസ് സ​െൻററി​െൻറ കൂടരഞ്ഞിയിലെ തൈ ഉൽപാദന കേന്ദ്രത്തില്‍ നിന്നുള്ള തൈകള്‍ വാങ്ങിയാണ് കൃഷി ചെയ്തത്. പച്ചക്കറി വികസന പരിപാടിയില്‍ കൂടരഞ്ഞി കൃഷിഭവന്‍ മുഖേന സഹായം ലഭിക്കുന്നത് പ്രോത്സാഹനമാണെന്ന് കർഷകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.