നടക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ആശ്വസമായി ട്രെഡ്മിൽ മെഷീൻ

കുറ്റ്യാടി: കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ഏര്‍ലി ഇൻറര്‍വെന്‍ഷന്‍ സ​െൻററില്‍ ചലനശേഷി കുറഞ്ഞ കുട്ടികള്‍ക്കായി ട്രെഡ്മില്‍ മെഷിന്‍ സ്ഥാപിച്ചു. പ്രായത്തിനനുസരിച്ച് നടക്കാന്‍ സാധിക്കാത്ത കുട്ടികളെ നടത്തം ശീലിപ്പിക്കുന്നതിനാണ് ജർമനിയിൽനിന്ന് യന്ത്രം കൊണ്ടുവന്നത്. കുട്ടികളുടെ ചലനശേഷിക്കനുസരിച്ച് വ്യത്യസ്ത വേഗതയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന യന്ത്രം കേരളത്തില്‍ത്തന്നെ അപൂര്‍വമാണ്. കരുണ ചെയര്‍മാന്‍ ഖാലിദ് മൂസ നദ്വിയും ഡയറക്ടര്‍ ഡോ. ഡി. സച്ചിത്തും ചേര്‍ന്ന് ട്രെഡ്മില്ലി​െൻറ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സെക്രട്ടറി കെ.എം. മുഹമ്മദലി, ഡോ. സി.കെ വിനോദ്, കെ. മോഹന്‍ദാസ്, ഒ.ടി. നഫീസ, സി.കെ. ആലിക്കുട്ടി, ഇ. അഷറഫ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.