വനിത സംരംഭകരുടെ വ്യാപാര മേളക്ക്​ തുടക്കം

മുക്കം: സ്വയം സംരംഭങ്ങൾക്ക് വിപണിയൊരുക്കി വനിതകളുടെ നേതൃത്വത്തിൽ ദ്വിദിന വ്യാപാര മേളക്ക് പി.പി മാളിൽ തുടക്കം . നാടൻ വിഭവങ്ങൾക്കൊപ്പം അറേബ്യൻ അപ്പങ്ങൾ, ചട്ടിപ്പത്തിരി തുടങ്ങി വിവിധ പലഹാരങ്ങൾ, വസ്ത്ര മേള, ആഭരണ, ഗൃഹോപകരണം എന്നിവയുടെ പ്രദർശനമുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് എട്ട് വരെയാണ് പ്രദർശനം. മൂന്ന് സഹോദരിമാരാണ് സംഘാടകർ. ഞായറാഴ്ച സമാപിക്കും. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. പി.ടി. സുമയ്യ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഷഫീഖ് മാടായി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് കെ.സി. നൗഷാദ്, സിദ്ദീഖ്, അബ്ദുൽ ഖയ്യൂം, കരീമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.