ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

പേരാമ്പ്ര: നൊച്ചാട് പുളിയുള്ളകണ്ടിതാഴെ സ്ഥാപിച്ച അരിപ്പകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ സ്റ്റീൽ ഭണ്ഡാരം കുത്തിപ ്പൊളിച്ച് മോഷണം. ഇത് മൂന്നാം തവണയാണ് ഈ ഭണ്ഡാരം തകർക്കുന്നത്. ചൊവ്വാഴ്ച രാവിലെ പരിസരവാസികളാണ് ഭണ്ഡാരം തകർത്തനിലയിൽ കണ്ടെത്തിയത്. ക്ഷേത്ര കമ്മിറ്റി പേരാമ്പ്ര പൊലീസിൽ പരാതി നൽകി. ഇതിനുമുമ്പ് നടന്ന മോഷണക്കേസുകളിലും തുമ്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.