ജൂനിയർ ക്രസൻറ് പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെൻറ്​

മടവൂർ: കൊട്ടക്കാവയൽ ക്രസൻറ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ ഒന്നാമത് ജൂനിയർ ക്രസൻറ് പ്രീമിയർ ലീഗ് ടൂർണമ​െൻറിൽ കോകോറിവ എഫ്.സി ജേതാക്കളായി. മെക്സിക്കൻ എഫ്.സി രണ്ടാം സ്ഥാനം നേടി. ടൂർണമ​െൻറിൽ എട്ടു ടീമുകൾ പങ്കെടുത്തു. ക്രസൻറ് മുൻകാല ഫുട്ബാൾ ടീം കളിക്കാരനും കേരള ഫോറസ്റ്റ് ടീം അംഗവുമായിരുന്ന കെ.പി. അബ്ദുൽ സമദ് മുഖ്യാതിഥി ആയിരുന്നു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. പങ്കജാക്ഷൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പി. അസ്ഹറുദ്ദീൻ അധ്യക്ഷത വഹിച്ചു. സി.കെ. സുബൈർ, എ.കെ. ഉബൈദ്, എ.പി. ശിഹാബ് എന്നിവർ നേതൃത്വം നൽകി. പി. റഷീദ് സ്വാഗതവും അലി മുഫ്ലിഹ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.