കൊയിലാണ്ടി: സംസ്ഥാനത്തെ നഗരസഭകളിലും കോര്‍പറേഷനുകളിലും കെട്ടിട നിർമാണ ഓണ്‍ലൈന്‍ അപേക്ഷക്ക് ചെലവേറിയ സ്വകാര്യ സോഫ്റ്റ്വെയര്‍ നടപ്പാക്കാനുള്ള നടപടികള്‍ പിന്‍വലിക്കണമെന്നും പകരം, സ്വതന്ത്ര സോഫ്റ്റ്വെയര്‍ നടപ്പാക്കണമെന്നും റെന്‍സ്‌ഫെഡ് താലൂക്ക് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് സി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വി.സി. നാരായണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കെ. മനോജ്, കെ. മധുസൂദനന്‍, സി. സുധര്‍മന്‍, വി. രാമചന്ദ്രന്‍, ജയകുമാര്‍, കെ.കെ. സുധീഷ് കുമാര്‍, പ്രമോദ് കുമാര്‍, മുസ്തഫ, വിനീത എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.