പന്തീരാങ്കാവ്: വീടിെൻറ വിറക്പുരയിലെത്തിയ ഉടുമ്പിനെ പിടികൂടി വനശ്രീയിലെത്തിച്ചു. കുറ്റിക്കാട്ടൂർ-മുണ്ട് പാലം റോഡിൽ പറക്കോളിൽ താഴം പോക്കറിെൻറ വീടിെൻറ അടുക്കളയോട് ചേർന്ന വിറക്പുരയിലാണ് ബുധനാഴ്ച രാവിലെ ഉടുമ്പെത്തിയത്. ജീവി എന്താണെന്നറിയാതെ വീട്ടുകാർ ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ മഠത്തിൽ അബ്ദുൾ അസീസിനെ വിവരമറിയിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് അബ്ദുൽ അസീസ് ഉടുമ്പിനെ പിടികൂടിയത്. തുടർന്ന് മാത്തോട്ടം വനശ്രീക്ക് കൈമാറി. ഉടുമ്പിന് ഏഴു വർഷത്തോളം പ്രായമുള്ളതായി വനശ്രീ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.