ഉന്നത വിജയികളെ അനുമോദിച്ചു

നരിക്കുനി: വട്ടപ്പാറപൊയിൽ എ.കെ.ജി സ്മാരക ചാരിറ്റബിൾ ട്രസ്റ്റും സ്പന്ദനം കലാസാംസ്കാരിക വേദിയും സംയുകതമായി സംഘടിപ്പിച്ച ചടങ്ങിൽ . ട്രസ്റ്റിനു സംഭാവനയായി ലഭിച്ച ഉപകരണങ്ങൾ യോഗത്തിൽ ഏറ്റുവാങ്ങി. പരിപാടി കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വസന്തകുമാരി അധ്യക്ഷത വഹിച്ചു. ഡോ.സി. കൃഷ്ണൻ (അസിസ്റ്റൻറ് പ്രിൻസിപ്പൽ കോടഞ്ചേരി കോളേജ് ) മുഖ്യപ്രഭാഷണം നടത്തി. സലാം വട്ടോളി, ചന്ദ്രൻ, ശിവാനന്ദൻ മന്നത്ത്, രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മാവൂർ നവോദയ തിയേറ്റഴ്സി​െൻറ ഏകാംഗ നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.