പ്രളയാനന്തര കേരള പുനർനിർമാണം: സംവാദം നടത്തി

ഓമശ്ശേരി: പ്രളയാനന്തര കേരളത്തി​െൻറ പുനർനിർമാണം പരിസ്ഥിതിസൗഹൃദമായിരിക്കണമെന്ന് ഓമശ്ശേരിയിൽ ഉറവ് കലാസാംസ്കാരിക വേദി നടത്തിയ 'പ്രളയാനന്തര കേരളം: പരിസ്ഥിതി-വികസനം-രാഷ്ട്രീയം' സംവാദം ആവശ്യപ്പെട്ടു. അടിസ്ഥാന വിഭാഗത്തെ ലക്ഷ്യംവെച്ചുള്ള വികസന കാഴ്ചപ്പാട് തൊഴിലാളിവർഗ പാർട്ടികൾപോലും ഉപേക്ഷിച്ചിരിക്കയാണ്. കോർപറേറ്റുകൾ തയാറാക്കുന്ന അജണ്ടകൾ തിരിച്ചറിയാതെ പോകുന്നു. പുതിയ ചിന്തകൾ ഈ രംഗത്ത് ഉയർന്നുവരണം. വലിയ പ്രളയം അനുഭവിച്ചിട്ടുപോലും മലയാളികൾ പാഠം പഠിച്ചിട്ടില്ല -സംവാദത്തിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. ടി.വി. സജീവ് മുഖ്യാതിഥിയായിരുന്നു. ഇ.പി. അനിൽ തിരുവനന്തപുരം, പി.എ.ജി. അജയൻ, മധു ബാലുശ്ശേരി, സജിൽകുമാർ, പി.കെ. ഗണേശൻ, ഷീബ മുംതാസ്, പി.വി. ഉസ്സയിൻ, യു. വിനോദ്കുമാർ, കെ.പി. സദാശിവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.