നന്മണ്ട: റോഡരികിൽ അനധികൃതമായി സ്ഥാപിച്ച പരസ്യ ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ നീക്കം ചെയ്യണമെന്ന ജില്ല ഭരണകൂടത്തിെൻറ അറിയിപ്പ് പാലിക്കാതെ നന്മണ്ട ഗ്രാമപഞ്ചായത്ത്. കോഴിക്കോട്-ബാലുശ്ശേരി പാതയിലെ പ്രധാന അങ്ങാടിയായ നന്മണ്ട 13ൽ നിരവധി ബോർഡുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. നടപ്പാത കൈയേറ്റത്തിനും അനധികൃത കെട്ടിട നിർമാണത്തിനും ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർ അനധികൃതമായി ബോർഡുകൾ സ്ഥാപിച്ച രാഷ്ട്രീയ നേതൃത്വത്തിനെതിരെ കണ്ണടക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.