അമ്മമാർക്കിനി സോപ്പ് വാങ്ങേണ്ട, വീട്ടിൽ നിർമിക്കാം

മുക്കം: മുത്തേരി ഗവ. യു.പി സ്കൂളിലെ കുട്ടികളുടെ അമ്മമാർക്കിനി സോപ്പ് വാങ്ങേണ്ട. സ്വന്തമായി സോപ്പ് നിർമിക്കാനുള്ള ആത്മവിശ്വാസവുമായാണ് ചൊവ്വാഴ്ച അവർ സ്കൂൾ വിട്ട് പുറത്തിറങ്ങിയത്. 2019 ഫെബ്രുവരിയിൽ നടക്കുന്ന നവതിയാഘോഷത്തി​െൻറ ഭാഗമായി നടപ്പാക്കുന്ന അമ്മമാർക്കൊരു സ്വയംതൊഴിൽ പദ്ധതി പ്രകാരമാണ് സ്കൂളിലെ മുഴുവൻ അമ്മമാർക്കും സോപ്പ് നിർമാണത്തിൽ പരിശീലനം നൽകിയത്. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ സുനീഷ്കുമാർ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ പദ്ധതി വിവരിച്ചു. നവതി ആഘോഷക്കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് പി. ലളിത, സുലൈഖ എന്നിവർ സംസാരിച്ചു. അശ്വതി ക്ലാസിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.