ചെറൂപ്പ ഡയാലിസിസ് സെൻറര്‍ ഉടൻ

മാവൂർ: ചെറൂപ്പ എം.സി.എച്ച് യൂനിറ്റിൽ ഡയാലിസിസ് സ​െൻറർ ഉടൻ പ്രവർത്തനമാരംഭിക്കുന്നതിന് നടപടിയെടുക്കാൻ ഹോസ്പിറ്റല്‍ മാനേജിങ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഡയാലിസിസ് യൂനിറ്റിലേക്കുള്ള എൻ.ആർ.എച്ച്.എം പാരാ മെഡിക്കൽ സ്റ്റാഫിനെ നൽകാമെന്ന് ജില്ല മെഡിക്കൽ ഓഫിസറും ഡോക്ടറെ നൽകാമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പലും ഉറപ്പുനൽകി. നിർമാണം പൂര്‍ത്തീകരിച്ച കെട്ടിടത്തി‍​െൻറ താഴെ നിലയിലാണ് ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുക. നിലവിൽ താഴെ പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺസ് ഒ.പി മുകൾ നിലയിലേക്ക് മാറ്റും. ഇതിനായി മുകൾ നിലയിലേക്ക് റാമ്പ് പണിയും. ഡയാലിസിസ് യൂനിറ്റിന് ആവശ്യമായ മറ്റ് അടിയന്തര നടപടികൾ സ്വീകരിക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ യോഗം ചുമതലപ്പെടുത്തി. പി.ടി.എ. റഹീം എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഡയാലിസിസ് യൂനിറ്റിനുള്ള കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തില്‍ വൈദ്യുതീകരണ പ്രവൃത്തിക്കായി എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍നിന്ന് 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ചെറൂപ്പ സി.എച്ച്.സി മെഡിക്കല്‍ കോളജി‍​െൻറ എക്സ്റ്റന്‍ഷന്‍ സ​െൻറര്‍ ആയതിനാല്‍ തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന നിര്‍മാണം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലി‍​െൻറ അറിവോട്കൂടിയായിരിക്കണമെന്നും യോഗം തീരുമാനിച്ചു. ആശുപത്രിയിലെ എച്ച്.എം.സി ചെയർമാൻ കൂടിയായ ബ്ലോക്ക് പ്രസിഡൻറിനെയും എം.എൽ.എയെയും മെഡിക്കൽ കോളജ് എച്ച്.എം.സിയിൽ ഉൾപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. മാവൂര്‍ പഞ്ചായത്തില്‍ പുതിയ പി.എച്ച്.സി അനുവദിക്കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗം അസി. എൻജിനീയര്‍ ആര്‍.വി. സജിത്ത്, മാവൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ കെ. കവിത ഭായി, മെംബർ യു.എ. ഗഫൂർ, ടി. മുഹമ്മദലി എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഇന്‍ചാര്‍ജ് ഡോ. ബിന്‍സു വിജയന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ രവികുമാര്‍ പാനോളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.