ജോർജ് എം. തോമസ് എം.എൽ.എ രാജിവെച്ച് മാതൃക കാണിക്കണം ^കെ.സി. അബു

ജോർജ് എം. തോമസ് എം.എൽ.എ രാജിവെച്ച് മാതൃക കാണിക്കണം -കെ.സി. അബു കൊടിയത്തൂർ: പഞ്ചായത്തിലെ തോട്ടുമുക്കത്ത് 16 ഏക്കർ മിച്ചഭൂമി കൈവശംവെച്ച് 1976 മുതൽ ലാൻഡ് ബോർഡ്‌ പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാവാതെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചും തെറ്റായ സത്യവാങ്‌മൂലം നൽകി തിരഞ്ഞെടുപ്പുചട്ട ലംഘനവും നടത്തിയ ജോർജ് എം. തോമസ് എം.എൽ.എ രാജിവെക്കണമെന്ന് മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു. കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്‌ കൺവെൻഷൻ പന്നിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ മണ്ഡലം പ്രസിഡൻറായി കരീം പഴങ്കൽ ചുമതലയേറ്റു. തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ്‌ ജനറൽ കൺവീനറായി നിയമിതനായ കെ.ടി. മൻസൂറിന് സ്വീകരണം നൽകി. കെ.ടി. മൻസൂർ അധ്യക്ഷത വഹിച്ചു. മോയൻ കൊളക്കാടൻ, സി.ജെ. ആൻറണി, എം.ടി. അഷ്‌റഫ്‌, അഡ്വ. സി.ടി. അഹമ്മദ്‌കുട്ടി, പി. ഉപേരൻ, സുജ ടോം, ബഷീർ പുതിയോട്ടിൽ, ബാബു പോലുകുന്നത്ത്, യു.പി. മമ്മദ്, നൗഷാദ് എ.എം, ഹമീദ് കയായിക്കെൽ, മുഹമ്മദ്‌ തെനങ്ങാപറമ്പ്, കെ.പി. സുബ്രഹ്മണ്യൻ, അബ്ദു തോട്ടുമുക്കം, മുനീർ ഗോതമ്പ്റോഡ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.