വിദ്യാർഥിയുടെ ധീരതക്ക്​ സ്​റ്റുഡൻറ്​ ​െപാലീസി​െൻറ ആദരം

മുക്കം: ആനയാംകുന്ന് വി.എം.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥി കൂനേങ്ങൽ അഷ്റഫി​െൻറ മകൻ ഗസലിനെ നായുടെ ആക്രമണത്തിൽനിന്ന് രക്ഷിച്ച സഹപാഠിയെ സ്റ്റുഡൻറ് പൊലീസ് ആദരിച്ചു. ഗസലിനെ രക്ഷിച്ച് ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിക്കുകയും ഡോക്ടറുടെ നിർേദശപ്രകാരം കാര്യങ്ങൾ നടത്തുകയും ചെയ്ത ഒമ്പതാംക്ലാസ് വിദ്യാർഥിയായ കെ.ആഷിഖിനെയാണ് സ്കൂളിലെ സ്റ്റുഡൻറ് െപാലീസ് കാഡറ്റുകളുടെ പ്രത്യകവേദിയിൽ ആദരിച്ചത്. മുക്കം െപാലീസ് സ്‌റ്റേഷനിലെ സിവിൽ െപാലീസ് ഓഫിസർ പി.എ.സുനിൽ കുമാർ ഉപഹാരം നൽകി. എബ്രഹാം വിൽസൻ, എൻ.കെ. രത്നശ്രീ, ഇജാസ് അഹമ്മദ്, കമ്യൂണിറ്റി െപാലീസ് ഓഫിസർ ഇസ്ഹാഖ് കാരശ്ശേരി എന്നിവർ സംസാരിച്ചു. MKMUC 1 മുക്കം സിവിൽ പൊലീസ് ഓഫിസർ പി.എ.സുനിൽകുമാർ ആഷിഖിന് ഉപഹാരം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.