മൂടാടി ഇന്നു മുതൽ സമ്പൂർണ ഹോം ഷോപ് പഞ്ചായത്ത്

നന്തിബസാർ: കോഴിക്കോട് ജില്ലയെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഹോം ഷോപ് ജില്ലയായി പ്രഖ്യാപിക്കുന്നതി​െൻറ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഹോം ഷോപ്പുകൾ സ്ഥാപിച്ച് സമ്പൂർണ ഹോം ഷോപ് പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രാദേശിക കുടുംബശ്രീ ഉൽപന്നങ്ങൾക്ക് പ്രാദേശിക വിപണി ഒരുക്കുന്ന സ്ഥിരം സംവിധാനമാണ് ഹോം ഷോപ് പദ്ധതി. മൂടാടി ഗ്രാമപഞ്ചായത്തിലെ 18 വാർഡിലും ഹോം ഷോപ് ഓണർമാരെ നിയമിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ആദ്യ വിൽപന നടത്തി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഡിസ്ട്രിക്ട് മിഷൻ കോഒാഡിനേറ്റർ പി.സി. കവിത മുഖ്യ പ്രഭാഷണം നടത്തി. പദ്ധതി വിശദീകരണം പി.എം. ഗിരീഷൻ നിർവഹിച്ചു. മായവും വിപണിയും വിഷയത്തിൽ ഹോം ഷോപ് സി.ഇ.ഒ ഖാദർ വെള്ളിയൂർ ക്ലാസെടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഹർഷലത അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. ശ്രീകുമാർ ആശംസ നേർന്നു. സി.ഡി.എസ് ചെയർപേഴ്സൻ പി.എം. ശ്രീലത സ്വാഗതം പറഞ്ഞു. സെക്രട്ടറി വി.വി. പ്രവീൺ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.