മുക്കം കമ്യൂണിറ്റി ഹെൽത്ത്‌ സെൻറർ ഒ.പി. ടോക്കൺ സംവിധാനം നിലവിൽവന്നു

മുക്കം: മലയോര മേഖലയിലെ സ്ത്രീകളും വൃദ്ധരും ആദിവാസികളുമടക്കമുള്ള പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി മുക്കം കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ ഒ.പി. വിഭാഗത്തിൽ ടോക്കൺ സംവിധാനം നിലവിൽവന്നു. ഇതുവരെ അവശരായ രോഗികളും പ്രായമായവരുമടക്കം വരിനിൽക്കേണ്ട അവസ്ഥയായിരുന്നു. ഭാവിയിൽ ഒാൺലൈൻ ആയി ഒ.പി ടിക്കറ്റ്ബുക്കു പെയ്യുന്നതിനുള്ള സൗകര്യം ഉടനെ ഏർപ്പെടുത്തുമെന്ന് നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഒാഫിസർ ഡോ. മോഹനൻ, ഡോ. സി.കെ. ഷാജി, കൗൺസിലർമാരായ മുക്കം വിജയൻ ബിന്ദു രാജൻ, പി. ബിജേഷ്, എച്ച്.എം.സി. മെംബർ സിദ്ദീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.