മുഹമ്മദ്​ റഫി റോഡ്​ നവീകരണത്തിന്​ 165 ലക്ഷം

കോഴിക്കോട്: കസ്റ്റംസ് റോഡിനും വെള്ളയിലിനുമിടയിലുള്ള മുഹമ്മദ് റഫി റോഡ് നവീകരണത്തിന് 165 ലക്ഷം രൂപയുടെ ഭരണാനുമതി. മത്സ്യബന്ധന വകുപ്പിൽനിന്നാണ് റോഡി​െൻറ നിലവാരം ഉയർത്താനുള്ള പദ്ധതിക്ക് ഭരണാനുമതിയായതെന്ന് എ. പ്രദീപ് കുമാർ എം.എൽ.എ അറിയിച്ചു. ഹാർബർ എൻജിനീയറിങ് വകുപ്പാണ് നിർമാണപ്രവൃത്തി പൂർത്തിയാക്കുക. കോർപറേഷൻ 62ാം വാർഡായ മൂന്നാലിങ്ങലിൽ ഉൾപ്പെടുന്നതാണ് മുഹമ്മദ് റഫി റോഡ്. കരാർ നടപടിക്ക് ശേഷം ആറുമാസത്തിനകം പ്രവൃത്തി തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.