ഇംഫാൽ: മണിപ്പൂരിൽ മോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം ആക്രമിച്ച് കൊന്ന കേസിൽ അഞ്ചുപേർ അറസ്റ്റിൽ. കേടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇരുചക്രവാഹനമോഷണശ്രമം ആരോപിച്ചാണ് ആക്രമണം. ഇരക്ക് ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഒാടി രക്ഷപ്പെട്ടു. ആക്രമണത്തിൽ പങ്കാളികളായ നാലുപേരും വാഹന ഉടമയുമാണ് പിടിയിലായത്. ഉടമയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ഇൗ മാസം 22നകം ഡി.ജി.പിേയാട് റിപ്പോർട്ട് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.